കാസ്റ്റിംഗ് കാളിന്റെ മറവിൽ തട്ടിപ്പു നടത്തുന്ന പുതിയ വിരുതൻ, NEW FRAUDSTER IN CASTING CALL SCAM


വിരാട് വിനയ്, വിനയ് നാരായണൻ ഈ രണ്ടു പേരുകൾ ഓർത്തിരിക്കുക. സിനിമയുടെയും കാസ്റ്റിംഗ് കാളിന്റെയും പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന വിരുതനാണിവൻ. കാസ്റ്റിംഗ് കാൾ ഇടുകയും പെൺകുട്ടികളെ വിളിച്ച് ചതിക്കുഴിയിൽ പെടുത്തുകയും ചെയ്യുന്ന ഈ പകൽ മാന്യൻ ഒരു മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് പറഞ്ഞും പലരെയും പറ്റിച്ചിട്ടുണ്ട്

 ചരിത്രം പറയുന്ന വിശ്വകർമ്മ പുരാണം, തേൻവരിക്ക, ക്രേസി സിനിമ തുടങ്ങിയ പേരുകൾ ഉള്ള സിനിമകൾ ഉടൻ തുടങ്ങുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. വിരാട് മീഡിയ എന്ന പേരിൽ കൊച്ചിയിൽ ഓഫീസ് ഉള്ളതായി പറഞ്ഞത് വ്യാജമാണ് എന്നത് അന്വേഷണത്തിൽ മനസ്സിലായി, നാണക്കേടും മാനക്കേടും മൂലം  പല പെൺകുട്ടികളും ഒന്നും പുറത്ത് പറയാതെ ഭയത്തിലാണ്.

 പെൺകുട്ടികൾക്ക് സിനിമയിൽ അവസരത്തിനായി അഡ്ജസ്റ്റ് മെന്റും (കൂടെ കിടക്കണം ), ആൺകുട്ടികൾ പണവും നൽകണം എന്നതാണ് ടി യാൻ പറയുന്നത്.ദയവ് ചെയ്ത് ഇനിയെങ്കിലും ഇത്തരക്കാരുടെ ചതിക്കുഴിയിൽ ആരും വീഴരുത്.. ചെന്ന് പെട്ടിട്ട് സിനിമാക്കാരെ അടച്ചാക്ഷേപിക്കുന്ന പണി ചെയ്യരുത്. ടി യാന് നിരവധി ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഉണ്ട്

അന്വേഷണത്തിൽ ഇയാൾക്ക് ഫെഫ്ക, മാക്ട തുടങ്ങി സിനിമാ  സംഘടനകളിൽ അംഗത്വം ഇല്ല എന്നതും അറിയുന്നു. മീശയില്ലാത്ത ഫോട്ടോ വച്ചുള്ള FB പേജിൽ വിരാട് വിനയ് എന്നും, മീശ വച്ച ചിത്രം ഉള്ള പ്രൊഫൈലിൽ വിനയ് നാരായണൻ എന്നും ഉണ്ട്. വിനയ് വിരാട് തൂലിക എന്ന പേജും ഉണ്ട്. പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം നിരവധി തവണ കൊടുത്തിരിക്കുന്നത് FB പേജിൽ കാണാം. നിരവധി പേർക്ക് പണവും മാനവും പോയതായി റിപ്പോർട്ടുകളുണ്ട്.

ഏവരും സൂക്ഷിക്കുക. തട്ടിപ്പുകാർ പല പേരിലും രൂപത്തിലും എത്തുന്നുണ്ട്.... ജാഗ്രതൈ.....